Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ONCP

Middle East and Gulf

പ്ര​വാ​സി​ക​ളെ അ​വ​ഗ​ണി​ച്ച കേ​ര​ള ബ​ജ​റ്റി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ക: ഓ​വ​ർ​സീ​സ് എ​ൻസിപി

കു​വൈ​റ്റ് സി​റ്റി: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ഡ്ജ​റ്റി​ൽ ത​ന്നെ പ്ര​വാ​സി സ​മൂ​ഹ​ത്തെ അ​വ​ഗ​ണി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യി ഒ​എ​ൻ​സി​പി ദേ​ശീ​യ ക​മ്മി​റ്റി അ​റി​യി​ച്ചു.

ഇ​ട​തുസ​ർ​ക്കാ​ർ അ​വ​സാ​ന ബ​ജ​റ്റി​ൽ പോ​ലും പ്ര​വാ​സി കാ​ര്യ​ങ്ങ​ൾ​ക്ക് 200 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു.​ നോ​ർ​ക്ക എ​ന്നൊ​രു വാ​ക്ക് പോ​ലും ബ​ജ​റ്റി​ൽ ഉ​ച്ച​രി​ച്ചി​ട്ടി​ല്ല.​ പ്ര​വാ​സി​ക​ളു​ടെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ ലോ​ക കേ​ര​ള സ​ഭ​യ്ക്ക് യാ​തൊ​രു തു​ക​യും വ​ക​യി​രു​ത്തി​യി​ട്ടി​ല്ല.​

നാ​ളി​തു​വ​രെ കു​ടി​ശി​ക ഇ​ല്ലാ​തെ വി​ത​ര​ണം ചെ​യ്തു​വ​ന്നി​രു​ന്ന പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ ആ​ദ്യ​മാ​യി മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ട്പോ​ലും പ്ര​വാ​സി ക്ഷേ​മ​നി​ധി​ക്ക് ഒ​രു സ​ഹാ​യ​വും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.​

പ്ര​വാ​സി പു​ന​ര​ധി​വാ​സ​ത്തി​നും ക്ഷേ​മ​ത്തി​നും കാ​ര്യ​മാ​യ തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ല. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ന്ന് ഉ​ൾ​പ്പ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ൾ തൊ​ഴി​ൽ ന​ഷ്‌​ട​പ്പെ​ട്ട് തി​രി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ അ​വ​രെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​ക​ണം.

പ്ര​വാ​സി​ക​ളോ​ടു​ള്ള ഈ ​അ​വ​ഗ​ണ​ന അ​ത്യ​ന്തം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.​ ഈ അ​വ​ഗ​ണ​ന​ക്കെ​തി​രേ ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മെ​ന്യേ മു​ഴു​വ​ൻ പ്ര​വാ​സി​ക​ളും രം​ഗ​ത്ത് ഇ​റ​ങ്ങ​ണ​മെ​ന്ന് എ​ൻസിപിഎ​സ്പി ​ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സീ​സ്, ട്ര​ഷ​റർ ബി​ജു സ്റ്റീ​ഫ​ൻ, കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ജീ​വ്സ് എ​രി​ഞ്ചേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. അ​രു​ൾ​രാ​ജ് എ​ന്നി​വ​ർ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

NRI

ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച് ഓ​വ​ർ​സീ​സ് എ​ൻ​സി​പി

കു​വൈ​റ്റ് സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി "ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ളും ഇ​ന്ന​ത്തെ ഇ​ന്ത്യ​യും' എ​ന്ന ആ​ശ​യ​മു​യ​ർ​ത്തി ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ​എ​ൻ​സി​പി കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജീ​വ്സ് എ​രി​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ എ​ൻ​സി​പി എ​സ്പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നും പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഓ​വ​ർ​സീ​സ് എ​ൻ​സി​പി നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ച​രി​ത്ര​ത്തി​ൽ ക്വി​റ്റ് ഇ​ന്ത്യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​നു​സ്മ​രി​ച്ച​തോ​ടൊ​പ്പം ബ്രി​ട്ടീ​ഷ്ഭ​ര​ണ​ത്തി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ന​മ്മു​ടെ രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ൾ​ക്ക് സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

ആ​നു​കാ​ലി​ക കാ​ല​ഘ​ട്ട​ത്തി​ൽ ഗാ​ന്ധി​യ​ൻ ആ​ശ​യ, ആ​ദ​ർ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് മു​ന്നി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ സം​ഘ​ട​നാം​ഗ​ങ്ങ​ൾ പ്ര​തി​ഞ്ജ​യെ​ടു​ത്തു. ഒ​എ​ൻ​സി​പി കു​വൈ​റ്റ് വെെ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മി​റാ​ൻ​ഡ(​ക​ർ​ണ്ണാ​ട​കം) ആ​ശം​സ നേ​ർ​ന്നു.

എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മാ​ത്യു വാ​ല​യി​ൽ, സ​ണ്ണി കെ. ​അ​ല്ലീ​സ്, രാ​ജേ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി​ൽ ന​ന്ദി പ​റ​ഞ്ഞു.

Latest News

Corehub Up